mehandi new
Browsing Category

General

റെഡ് റോസ് വുമൺ എംപവർമെൻറ് ട്രസ്റ്റ് ‘ചെമ്പനീർ’ കുടുംബസംഗമം സംഘടിപ്പിച്ചു

അണ്ടത്തോട് : സാമൂഹിക, സാംസ്‌കാരിക, കാർഷിക, വിനോദ മേഖലയിൽ സ്‌ത്രീകളുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന വെളിയങ്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് റോസ് വുമൺ എംപവർമെൻറ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബസംഗമം നടത്തി. ചെമ്പനീർ സംഗമം എന്നപേരിൽ

എ സി ആനന്ദൻ ദിനാചരണം നാളെ ഗുരുവായൂർ ടൗൺ ഹാളിൽ

ഗുരുവായൂർ: പ്രവാസി സംഘം സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ.സി. ആനന്ദൻ്റെ നാലാം ചരമ വാർഷിക ദിനാചരണം ബുധനാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഗുരുവായൂർ ടൗൺ ഹാളിൽ രാവിലെ 10 ന് ചേരുന്ന യോഗം പ്രവാസി സംഘം സംസ്ഥാന ജനറൽ

തൂക്കിയെടുക്കും ജാഗ്രതൈ – പുതുവർഷാഘോഷം അതിരു കടന്നാൽ ചാവക്കാട് പൊലീസിന്റെ പിടിവീഴും

മദ്യപിച്ചു വാഹനം  ഓടിക്കുന്നവർ കുടുങ്ങും, ആഘോഷത്തിൻ്റെ പേരിൽ കടലിൽ ഇറങ്ങുന്നതിന് വിലക്ക്, റൈസിങ്ങ് ബൈക്കുകൾ പിടികൂടും ചാവക്കാട് : പുതുവർഷാഘോഷം അതിരു കടന്നാൽ ചാവക്കാട് പൊലീസ് കർശന നടപടികൾ സ്വീകരിക്കും. ആഘോഷങ്ങൾ

ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

ചാവക്കാട് : മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവുമായ ഡോ മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ ചാവക്കാട് ഈസ്റ്റ്‌ മേഖല കോൺഗ്രസ്‌  കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കരിക്കയിൽസക്കീർ

സ്നേഹം പെയ്തിറങ്ങിയ ക്രിസ്മസ് സൗഹൃദ സദസ്സ്

ഗുരുവായൂർ : ചാവക്കാട് ഗുരുവായൂർ സൗഹൃദ സദസ്സ് ക്രിസ്മസ് സ്നേഹപ്പെയ്ത്ത് സംഘടിപ്പിച്ചു. 27, 28 തിയതികളിലായി ഗുരുവായൂർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സൗഹൃദ സദസ്സ് എഴുത്തുകാരൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ കെ വി അബ്ദുൾഖാദർ,

ദുഖാചാരണം; ചാവക്കാട് ബീച്ചിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു

ചാവക്കാട്: ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും ചാവക്കാട് മുനിസിപ്പാലിറ്റിയും സംയുക്തമായി ചാവക്കാട് ബീച്ചിൽ ഡിസംബർ 30, 31 തീയതികളിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ

പാലയൂർ പള്ളിയിൽ ക്രിസ്തുമസ് തലേന്ന് അനുചിതമായി ഇടപെട്ട പോലീസ് ഇൻസ്പെക്ടറുടെ പേരിൽ നടപടി വേണമെന്ന്…

ചാവക്കാട് : ക്രിസ്തുമസ് തലേന്ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ മൈക്ക് ഉപയോഗത്തിന്റെ പേരിൽ അനുചിതമായി ഇടപെട്ട ചാവക്കാട് പൊലിസ് സബ് ഇൻസ്പെക്ടർ വിജിത്തിന്റെ പേരിൽ നിയമാനുസൃത നടപടി വേണമെന്ന് എൽ ഡി

വഖഫ് വിവാദം; മണത്തല പള്ളിതാഴം നിവാസികളുടെ ഭൂ പ്രശ്നത്തിന് പരിഹാരമായി താലൂക്ക് അദാലത്ത്

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ മണത്തല പള്ളിത്താഴത്ത് എൺപത്തിയറോളം കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് പരിഹരമായി ചാവക്കാട് താലൂക്ക് അദാലത്ത്. മണത്തല പള്ളിതാഴം പ്രദേശത്ത് 86 ലധികം കുടുംബങ്ങളുടെ ഭൂമി പോക്കുവരവ് നടത്തുന്നതിനോ വിൽക്കുന്നതിനോ

എല്ലാം തൂക്കിയെടുത്ത് എറിയും എന്നത് മാധ്യമ ഭാഷ്യം – കരോൾ വിഷയത്തിൽ തുടർ നടപടികളോ പ്രസ്ഥാവനാകളോ…

ചാവക്കാട് : പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് ഭീഷണിപ്പെടുത്തി മുടക്കിയെന്നത് തെറ്റായ പ്രചരണം. പോലീസ് ഇടപെടലിനെ തുടർന്ന് പള്ളി കോമ്പൗണ്ടിൽ നടത്താനിരുന്ന കരോൾ ആലാപനം ഹാളിലേക്ക് മാറ്റുകയാണ് ഉണ്ടായത്.

പഞ്ചായത്തിന്റെ അനാസ്ഥ; ഒരുമനയൂരിൽ സ്ല്യൂയിസുകൾ അടച്ചില്ല ഉപ്പ് വെള്ളം കയറി നാട് നശിക്കുന്നതായി പരാതി

ഒരുമനയൂർ : വേലിയേറ്റത്തിന് മുന്നേ സ്ല്യൂയിസുകൾ അടയ്ക്കാത്തതു മൂലം ഏക്കർ കണക്കിന് കൃഷി ഭൂമികളിൽ ഉപ്പ് വെള്ളം കയറുകയും കുടി വെള്ള സ്രോതസ്സുകളിൽ ഉപ്പ് കലരുകയും ചെയ്യുന്നു. ഒരുമനയൂർ പഞ്ചായത്തിലെ 1, 4, 5, 8 വാർഡുകളിലെ അഞ്ചു സ്ല്യൂയിസുകൾ