mehandi new
Browsing Category

General

എസ് എസ് എൽ സി, പ്ലസ് ടു മെറിറ്റ് അവാർഡ്‌ ദാനവും വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും…

മുതുവട്ടൂർ : ചാവക്കാട് മുൻസിപ്പാലിറ്റി 9, 10, 11 വാർഡുകൾ സംയുക്തമായി ഉന്നത വിജയം കൈവരിച്ചവർക്കുള്ള മെറിറ്റ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. മുതുവട്ടൂർ മുക്തി ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് കെ പി സി സി മെമ്പറും

എസ് എസ് എഫ് ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 27, 28 തിയതികളിലായി ചാവക്കാട് പുന്നയിൽ വെച്ച് നടക്കും –…

ചാവക്കാട് : ജൂലൈ 27, 28 തിയതികളിലായി പുന്നയിൽ വെച്ച് നടക്കുന്ന 31-ാം ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ യോഗം ഉൽഘടനം ചെയ്തു. ഇബ്രാഹിം ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി സിയാദ് പെരുവല്ലൂർ

സി പി ഐ എം പുതിയറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

പുതിയറ : സി പി ഐ എം പുതിയറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.  ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.

അവാർഡ് നിശയിൽ സ്പോൺസറാക്കാമെന്ന് പറഞ്ഞു ചാവക്കാട്ടെ വ്യവസായിയിൽ നിന്നും പണം തട്ടിയ സിനിമാ…

ചാവക്കാട് : മഞ്ജുവാര്യർ, ടോവിനോ തോമസ്, ബേസിൽ ജോസഫ്, ജോജു ജോർജ് തുടങ്ങിയ താരങ്ങളെ പങ്കെടുപ്പിക്കുന്ന അവാർഡ് നിശയിൽ സ്പോൺസറാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യവസായ പ്രമുഖനിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ കേസെടുത്ത് അനേഷണം

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സാർവ്വദേശീയ ശിശുദിനം ആഘോഷിച്ചു

ചാവക്കാട് : സാർവ്വദേശീയ ശിശുദിനമായ ജൂൺ ഒന്നിന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മണത്തല കായൽ റോഡ് യൂണിറ്റ് ശിശുദിനം ആഘോഷിച്ചു. 107 നമ്പർ അംഗൻവാടിയിൽ നടന്ന ആഘോഷ പരിപാടികൾ ജില്ലാ കമ്മിറ്റി അംഗം ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി എടക്കഴിയൂർ കടപ്പുറത്ത് കൂട്ട പ്രാർത്ഥന നടത്തി

എടക്കഴിയൂർ: എടവം 16 നോടാനുബന്ധിച്ച് എടക്കഴിയൂർ മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ നേത്രത്തത്തിൽ മഹല്ലിലെ ബോട്ട്, വഞ്ചി ഉടമകൾ, തൊഴിലാളികൾ, മഹല്ല് നിവാസികൾ ഒത്ത്ചേർന്ന് എടക്കഴിയൂർ കടപ്പുറത്ത് പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു.

കളരിപയറ്റ് ആചാര്യൻ സി ശങ്കരനാരായണ മേനോന്റെ ദാരുശില്പം അനാച്ഛാദനം ചെയ്തു

ചാവക്കാട്: കളരിപയറ്റ് ആചാര്യനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ചുണ്ടയില്‍ ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കള്‍) ഒന്നാം അനുസ്മരണയോഗം എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാവക്കാട് വല്ലഭട്ട കളരിസംഘത്തിൽ നടന്ന ചടങ്ങിൽ ഉണ്ണിഗുരുക്കളുടെ

കളരിപയറ്റ് ആചാര്യൻ സി.ശങ്കരനാരായണ മേനോന്‍ അനുസ്മരണവും ദാരുശില്പം അനാച്ഛാദനവും വെള്ളിയാഴ്ച –…

ചാവക്കാട്: കളരിപയറ്റ് ആചാര്യനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ചുണ്ടയില്‍ ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കള്‍) ഒന്നാം അനുസ്മരണയോഗം വെള്ളിയാഴ്ച സംഘടിപ്പിക്കുമെന്ന് അനുസ്മരണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ടി.ബാലന്‍ പത്രസമ്മേളനത്തില്‍

മന്ദലാംകുന്ന് പ്രിയദർശിനി കാരുണ്യ ഫൗണ്ടേഷൻ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസും…

പുന്നയൂർക്കുളം: മന്ദലാംക്കുന്ന് പ്രിയദർശിനി കാരുണ്യ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസും അനുമോദനവും നടത്തി. മന്ദലാംക്കുന്ന് കിണർ സെന്ററിൽ നടന്ന പരിപാടി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

ചാവക്കാട് ': അഞ്ചങ്ങാടിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻമരിച്ചു. അഞ്ചങ്ങാടി മുസ്ലിം വീട്ടിൽ പരേതനായ ഡോ.ഖാദറിൻ്റെ മകൻ മുഹമ്മദാ(54) ണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ടെലഫോൺ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.