mehandi new
Browsing Category

General

അന്തരിച്ച പത്മശ്രീ ശങ്കരനാരായണ മേനോന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ചാവക്കാട് : അന്തരിച്ച പത്മശ്രീ ശങ്കരനാരായണ മേനോന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. രാവിലെ 10 മണിയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കളരി അങ്കണത്തില്‍

തിരുവത്ര മഹല്ല് വഖഫ് ഭൂമിയിൽ നിന്നും അഞ്ചുലക്ഷം രൂപയുടെ മരങ്ങൾ മോഷ്ടിച്ചെന്ന പരാതിയിൽ കേസെടുത്തു

ചാവക്കാട് : തിരുവത്ര ജുമാഅത്ത് കമ്മിറ്റി വഖഫ് ഭൂമിയിൽ നിന്നും അഞ്ചു ലക്ഷം രൂപ വില വരുന്ന മരങ്ങൾ മോഷ്ടിച്ചെന്ന പരാതിയിൽ ചാവക്കാട് പോലീസ് കേസെടുത്തു. വഖഫ് ബോർഡിന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ഞിൽ, പ്ലാവ്, ആര്യ വേപ്പ്, അക്കേഷ്യ തുടങ്ങിയ എട്ടു

മാധ്യമ പ്രവർത്തനം അപകടകരമായ തൊഴിലുകളിൽ ഒന്നായി മാറി

ഗുരുവായൂർ : ഏറെ അപകടകരമായ തൊഴിലുകളിൽ ഒന്നായി മാധ്യമ പ്രവർത്തനം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ ആക്രമണങ്ങൾക്കിരയാവുകയും കള്ളക്കേസുകളിൽ അകപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവത്ര മഹല്ല് കമ്മിറ്റി ഖബർസ്ഥാനിൽ നിന്നും മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തുന്നതായി പരാതി

ചാവക്കാട് : തിരുവത്ര ജമാഅത് കമ്മിറ്റിക്ക് കീഴിലുള്ള പുത്തൻ കടപ്പുറം, പുതിയറ പള്ളി പറമ്പുകളിൽ നിന്നും മരങ്ങൾ അനധികൃതമായി മുറിച്ച് കടത്തുന്നതായി പരാതി. മാസങ്ങൾക്കു മുൻപ് പുതിയറ പള്ളി ഖബർസ്ഥാനിൽ നിന്നും മരങ്ങൾ മുറിച്ചു വിറ്റിരുന്നു. ഇപ്പോൾ

ഓര്‍മകളില്‍ ഒരു വട്ടം കൂടി – എം ആര്‍ ആര്‍ എം ഹൈസ്കൂള്‍ ടീം യു എ ഇ പൂര്‍വ്വ-വിദ്യാര്‍ത്ഥി…

ദുബൈ : ചാവക്കാട് എം.ആര്‍.ആര്‍.എം ഹൈസ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ യു.എ.ഇ യിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എം.ആര്‍.ആര്‍.എം ഹൈസ്കൂള്‍ ടീം യു.എ.ഇ യുടെ നേതൃത്വത്തില്‍ ഓര്‍മകളില്‍ ഒരു വട്ടം കൂടി എന്ന പേരില്‍ ദുബൈ കരാമ

രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ച് നൽകി നാലാം ക്ലാസ് വിദ്യാർത്ഥി

ഗുരുവായൂർ : രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ചു നൽകി കോട്ടപ്പടി റോമൻ കത്തോലിക്ക യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി അനശ്വർ പി എസ്. 35 സെ മീ നീളത്തിലാണ് മുടി മുറിച്ച് നൽകിയത്. തൃശൂർ അമല ആശുപത്രിയിൽ നിന്ന് പ്രശംസാ

അപ്പുമാസ്റ്റർ സ്കൂളിൽ അദ്വയ സൗഹൃദ കൂട്ടായ്മയുടെ പ്രതിഭാസംഗമം

ഗുരുവായൂർ : അപ്പുമാസ്റ്റർ തുറന്നു തന്ന അക്ഷരപാതയിലൂടെ അധ്യാപകരും മേനേജ്മെന്റും ഒത്തൊരുമിച്ച് മുന്നേറിയത് കൊണ്ടുള്ള കൂട്ടായ്മയുടെ വിജയമാണ് അപ്പുമാസ്റ്റർ സ്കൂളിന് നേടാൻ കഴിഞ്ഞതെന്ന് മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ

തീരദേശ ഹൈവേ – കടപ്പുറം പഞ്ചായത്തിൽ നിർത്തിവെച്ച കല്ലിടൽ പ്രതിഷേധം മറികടന്നു പുനരാരംഭിച്ചു

കടപ്പുറം: തീരദേശ ഹൈവേയുടെ ഭാഗമായി കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് ഭാഗത്ത് പ്രതിഷേധം മൂലം കഴിഞ്ഞ ദിവസം നിർത്തിവെച്ച പിങ്ക് കല്ല് സ്ഥാപിക്കൽ പുനരാരംഭിച്ചു.ലൈറ്റ് ഹൗസ് മുതൽ തെക്കോട്ടു ജനവാസ കേന്ദ്രമായ കിഴക്ക് ഭാഗത്ത് കൂടെയാണ് തീരദേശ ഹൈവേ

എഴുതിനിരുത്തൽ ചടങ്ങും പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും സംഘടിപ്പിച്ച് പാലയൂർ തീർത്ഥകേന്ദ്രം

പാലയൂർ : പന്തകുസ്ത ദിനത്തോടനുബന്ധിച്ചു പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങും, പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും നടത്തി. ദിവ്യബലിക്കു ശേഷം ആദ്യമായി ഈ വർഷം വിദ്യാലയത്തിൽ പ്രവേശിക്കുന്നവർക്ക്

എടക്കഴിയൂരിൽ വീട്ടമ്മക്ക് പാമ്പ് കടിയേറ്റു

എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ വീട്ടമ്മയെ പാമ്പ് കടിച്ചു. എടക്കഴിയൂർ പഞ്ചവടി അമ്പലത്തുവീട്ടിൽ റഷീദിന്റെ ഭാര്യ സുലൈഖ(40)ക്കാണ് പാമ്പ്‌ കടിയേറ്റത്. ഇന്ന് രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നാണ് പാമ്പ്‌ കടിച്ചത്.