mehandi new

ജാഗ്രത – ചാവക്കാട് നഗരസഭയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു

fairy tale

ചാവക്കാട് : ചാവക്കാട് മുനിസിപ്പാലിറ്റിയിലും സമീപ പ്രദേശങ്ങളിലും മീസിൽസ് (അഞ്ചാംപനി) വളരെ വേഗത്തിൽ പടരുന്നതായി റിപ്പോർട്ട്. വിദ്യാലയങ്ങൾ വഴിയാണ് അഞ്ചാംപനി പടരുന്നത്. സ്കൂൾ , അങ്കണവാടി, പ്ലേ സ്കൂൾ വിദ്യാർത്ഥികളെ നിരീക്ഷിക്കുകയും പനി, ശരീരം തടിച്ചു പൊങ്ങുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ആശാവർക്കറെ വിവരം അറിയിക്കുകയും 8 ദിവസത്തേക്ക് വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്ക് അയക്കാതിരിക്കുകയും ചെയ്യണമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.

അഞ്ചാം പനി പ്രതിരോധിക്കുന്നതിനായി ചാവക്കാട് താലൂക് ആശുപത്രിയിൽ 2023 ഒക്ടോബർ 14 വരെ ഓപ്പറേഷൻ ഇന്ദ്രധനുഷ് എന്ന പേരിൽ പ്രത്യേക വാക്സിനേഷൻ നടത്തപ്പെടുന്നു. ഗർഭിണികളും 5 വയസ്സിനു താഴെയുള്ള കുട്ടികളും ഈ സന്ദർഭം പ്രയോജനപ്പെടുത്തി പ്രതിരോധ വാക്സിൻ എടുക്കണമെന്നും നഗരസഭ അഭ്യർത്ഥിച്ചു. കാമ്പയിന് ശേഷവും എല്ലാ ബുധൻ, ശനി ദിവസങ്ങളിലും താലൂക് ആശുപത്രിയിൽ അഞ്ചാം പനിക്കെതിരെയുള്ള വാക്സിൻ ലഭ്യമാണ്.

Fish ad

Comments are closed.