mehandi new

ശ്രീനാരായണ ഗുരുവിന്റെ 170-ാം ജയന്തി ആഘോഷിച്ചു

fairy tale

ചാവക്കാട് : എസ്എൻഡിപി പുന്ന  5001 ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ  170-ാം ജയന്തി  ആഘോഷിച്ചു . പുന്നാ ശാഖ പ്രസിഡന്റ് ടി കെ ദാസൻ  അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർ ഇ. വി ശശി, രേഖ അനിൽ,  വനജ സുബ്രഹ്മണ്യൻ  എന്നിവർ ആശംസകൾ അറിയിച്ചു. പുന്ന ശാഖ സെക്രട്ടറി കെ കെ സുബ്രഹ്മണ്യൻ സ്വാഗതവും  യൂണിയൻ കമ്മിറ്റി മെമ്പർ  എം ടി ബാബു നന്ദിയും പറഞ്ഞു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത ഏവർക്കും മധുരപലഹാര വിതരണവും നടന്നു.

planet fashion

 എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ബ്ലാങ്ങാട് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി ഷൺമുഖൻ ഭദ്രദീപം തെളിയിച്ചു. ശാഖ പ്രസിഡൻ്റ് കെ.എ വേലായുധൻ അദ്ധ്യക്ഷനായി. ബ്ലാങ്ങാട് ശാഖാ ഗുരുമന്ദിരത്തിൽ നടന്ന ആഘോഷത്തിൽ ഗുരുപൂജ, പതാക ഉയർത്തൽ, മധുരപലഹാര വിതരണം,  എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനദാനം എന്നിവ നടന്നു. സെക്രട്ടറി സി.എ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. രമണി ഷൺമുഖൻ, സി.കെ സോമൻ, എം.വി പ്രകാശൻ, ലളിതാ രാജീവ്, പ്രസന്നൻ വലിയ പറമ്പിൽ, സി.വി രാജീവ്, ജിതേഷ് പൊന്നരാശ്ശേരി എന്നിവർ പങ്കെടുത്തു. ഗുരു പൂജക്ക് അരുൺ ശാന്തി പണിക്കശ്ശേരി മുഖ്യ കാർമ്മികത്വം വഹിച്ചു.

Jan oushadi muthuvatur

Comments are closed.