mehandi new

പാലയൂരിൽ പിണ്ടി തിരുനാൾ ആഘോഷിച്ചു – നവ വൈദീകർക്ക് സ്വീകരണം നൽകി

fairy tale

പാലയൂർ : പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ പിണ്ടി തിരുന്നാൾ ആഘോഷിച്ചു. തൃശ്ശൂർ അതിരൂപതയിലെ
നവ വൈദികർക്ക് സ്വീകരണം നൽകി. വ്യാഴാഴ്ച വൈകിട്ട് 5:30ന് നടന്ന ദിവ്യബലിക്ക് നവവൈദീകരായ ഫാ ജോൺ പുത്തൂർ, ഫാ ഡെറിൻ അരിമ്പൂർ, ഫാ ഡേവിസ് പുലിക്കോട്ടിൽ, ഫാ സിനോജ് നീലംങ്കാവിൽ എന്നിവർ കാർമികത്വം വഹിച്ചു. തുടർന്ന് നവവൈദീകർക്ക് സ്വീകരണം നൽകി.

സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ.ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. തുടർന്ന് പള്ളിയങ്കണത്തിൽ ഒരുക്കിയ പിണ്ടി തെളിയിച്ചുകൊണ്ട് നവവൈദികർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഇടവക കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ള പിണ്ടികൾ കുടുംബ കൂട്ടായ്മ പ്രസിഡന്റുമാർ തിരി തെളിയിച്ചു. അസി.വികാരി ഫാ മിഥുൻ വടക്കേത്തല നവവൈദികർക്ക് അനുമോദനവും ആശംസകളും അർപ്പിച്ച് സംസാരിച്ചു.

ട്രസ്റ്റിമാരായ ജോസഫ് വടക്കൂട്ട്, മാത്യു ലിജിയൻ, സിന്റോ തോമസ്, ജിന്റോ ചെമ്മണ്ണൂർ, തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, പ്രതിനിധിയോഗം സെക്രട്ടറി ബിനു താണിക്കൽ, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ സിഡി ലോറൻസ്, ഭക്ത സംഘടന ഏകോപന സമിതി കൺവീനർ തോമസ് വാകയിൽ എന്നിവർ നേതൃത്വം നൽകി.

Royal footwear

Comments are closed.