mehandi new

നേർച്ച ഭക്ഷണ കിറ്റ് വീടുകളിലെത്തിച്ച് തിരുനാളാഘോഷം

fairy tale

ഗുരുവായൂർ: ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിൻറെ തിരുനാളിൻറെ ഭാഗമായി ഇടവകയിലെ എല്ലാ വീടുകളിലേക്കും നേർച്ച ഭക്ഷണ കിറ്റ് എത്തിച്ചു നൽകി ഗുരുവായൂർ സെൻറ് ആൻറണീസ് ഇടവക. ഞായറാഴ്ച നടക്കുന്നതിരുനാളിൻറെ ഭാഗമായാണ് അരി, പച്ചക്കറി എന്നിവയും പായസ കിറ്റും അടക്കം വീടുകളിലെത്തിച്ചത്. കോവിഡിൻറെ പശ്ചാത്തലത്തിലാണ് വീടുകളിലേക്ക് കിറ്റുകളെത്തിച്ചത്.

planet fashion

ഞായറാഴ്ച രാവിലെ പത്തിന് തിരുനാൾ ദിവ്യബലിയും നൊവേനയും നടക്കും. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനാവും. തിരുക്കർമങ്ങൾ പ്രദേശിക ചാനലുകളിലൂടെ സംപ്രേഷണം ചെയ്യും. ഫാ. സെബി ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ ജോഷി പി. സൈമൻ, ടി.കെ. ജോഷി മോഹൻ, വി.ടി. ഷാജൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാളാഘോഷങ്ങൾ നടക്കുന്നത്.

Macare 25 mar

Comments are closed.