mehandi new

കേന്ദ്ര സർക്കാരിന്റെ നിയമങ്ങൾ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ലക്ഷ്യം വെച്ച് – ടി എൻ പ്രതാപൻ എം പി

fairy tale

planet fashion

ചാവക്കാട് : കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ഉന്നം വെച്ചാണ് കേന്ദ്ര സഹകരണ നിയമങ്ങൾ ഉണ്ടാക്കുന്നതെന്നും അതിനെ പാർലിമെന്റിനകത്തും പുറത്തും പോരാടുമെന്നും തൃശൂർ എം പി ടി എൻ പ്രതാപൻ അഭിപ്രായപ്പെട്ടു.

ചാവക്കാട് ഫിർകാ കോപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ നവീകരിച്ച പഞ്ചവടി ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്ന ഇന്റർസ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കുകൾ കേരത്തിലെ സഹകരണ മേഖലക്ക് ആപത്തതാണ്. കൊള്ള പലിശ മാഫിയകളിൽ നിന്ന് കേരളത്തെ രക്ഷിച്ചത് സഹകരണ പ്രസ്ഥാനമാണ്. ഇന്ന് സഹകരണ പ്രസ്ഥാനം കൈ വെക്കാത്ത മേഖലകൾ ഇല്ല എന്നത് യഥാർഥ്യമാണ്. അതിനെ ഉയരങ്ങളിൽ എത്തിക്കാനും കരി നിയമങ്ങളെ പ്രതിരോധിക്കാനും എല്ലാം മറന്നു സഹകാരികൾ ഒരുമിച്ച് നിൽക്കണമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
റൂറൽ ബാങ്ക് പ്രസിഡണ്ട്‌ സി എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു..

പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ സി വി സുരേന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മിസിരിയ മുസ്താക്കലി, എ സി ബാലകൃഷ്ണൻ, ആർ പി ബഷീർ, വി വേണുഗോപാൽ, ഒരുമനയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് റാഫി വലിയകത്ത്, എ ച്ച് എം നൗഫൽ, പി എം സൈദാലി, എ എസ് ശിഹാബ്, ഡയറക്ടർമാരായ പി വി ബദറുദ്ധീൻ, മീര ഗോപാലകൃഷ്ണൻ, സി പി പ്രശാന്ത്, എൻ കെ വിമല, ബിന്ദു നാരായൺ, ബ്രാഞ്ച് മാനേജർ എം ബി സുധീർ എന്നിവർ സംസാരിച്ചു.

ബാങ്ക് ഡയറക്ടർ സലാം വെമ്പേനാട് സ്വാഗതവും ബാങ്ക് സെക്രട്ടറി ടി വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.