mehandi new

യൂത്ത് ഫോഴ്സ് കപ്പ് വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ്‌ മോർണിംഗ് സ്റ്റാർസ് ചാലക്കുടി ജേതാക്കളായി

fairy tale

വടക്കേകാട് : കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളത്തിലെ മികച്ച പന്ത്രണ്ടു ടീമുകളെ പങ്കെടിപ്പിച്ചു കൊണ്ടു സങ്കെടിപ്പിച്ച വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ്‌ ഫൈനലിൽ മോർണിംഗ് സ്റ്റാർസ് ചാലക്കുടി ജേതാക്കളായി.

planet fashion

കല്ലൂർ ടാക്കിൾ ഫുട്ബോൾ ഫ്ലഡ് ലൈറ്റ് ടർഫ് ഗൗണ്ടിൽ അരങ്ങേറിയ ലീഗ് മത്സരങ്ങൾ വൈകീട്ട് ഏഴുമണിക്ക് ബഹുമാനപെട്ട വടക്കേകാട് ജില്ലാ പഞ്ചായത്ത് അംഗം അബ്ദുൽ റഹീം വീട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

വടക്കേകാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ അബ്ദുൽ റഷീദ്, അബ്ദുൽ മജീദ് പി എ ( ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ എച് എസ് എസ് തിരുവളയന്നൂർ ) എന്നിവർ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാന വിതരണം ക്ലബ്ബ് മെമ്പർമാർ ചേർന്നു നിർവഹിച്ചു.

Ma care dec ad

Comments are closed.