ഫർമസിയൂട്ടിക്കൽ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയെ ചമ്മന്നൂർ മഹല്ല് കമ്മറ്റി ആദരിച്ചു

വടക്കേകാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫർമസിയൂട്ടിക്കൽ കെമിസ്ട്രി (BVOC ) യിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയെ ചമ്മന്നൂർ മഹല്ല് ജമാഅത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ചമ്മന്നൂർ മഹല്ല് സ്വദേശി വാക്കയിൽ അബ്ദുൽ ഗഫൂർ ഷെരീഫ ദമ്പതികളുടെ മകൾ ഫർഹയാണ് ഫർമസിയൂട്ടിക്കൽ കെമിസ്ട്രിയിൽ ഒന്നാം റാങ്കോടെ പാസായത്.

മഹല്ല് പ്രസിഡന്റ് അറക്കൽ അബ്ദുൽ ഗഫൂർ, സെക്രട്ടറി തളികശ്ശേരി ഹസ്സൻ, ട്രഷറർ ചേമ്പാലകാട്ടിൽ മുഹമ്മദുണ്ണി, കമ്മറ്റി മെമ്പർമാരായ കുന്നത്തുവളപ്പിൽ കുഞ്ഞുമൊയ്‌ദു, കോട്ടയിൽ ജമാൽ, പാവൂരയിൽ അബ്ദുൽ റസാഖ്, കോട്ടത്തയിൽ കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്തു.

Comments are closed.