mehandi new

ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുംതോട്ടം പാലയൂർ തീർത്ഥ കേന്ദ്രം സന്ദർശിച്ചു

fairy tale

പാലയൂർ: ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ
മാർ ജോസഫ് പെരുംതോട്ടം പിതാവും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം സന്ദർശിച്ചു. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മാർ ജോസഫ് പെരുംതോട്ടം പിതാവിന് പൂച്ചെണ്ടുകൾ നൽകി സ്വാഗതം ചെയ്തു.

പാലയൂർ ദേവാലയത്തിലെ ചരിത്രപ്രസിദ്ധവും, വിശ്വാസ പൈതൃകവും അടങ്ങിയ കൽകുരിശിൽ തിരിതെളിയിച്ച് പിതാവ് ദേവാലയത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് തീർത്ഥകേന്ദ്രത്തിലെ തളിയകുളം, മാർ തോമശ്ലീഹ വന്നിറങ്ങിയ ബോട്ടുകുളം, ക്രൈസ്തവ ചരിത്രങ്ങളുടെ മ്യൂസിയം എന്നിവയും സന്ദർശിച്ചു. വലിയ നോമ്പിലെ തീർത്ഥ യാത്രയുടെ ഭാഗമായാണ് പിതാവും സംഘവും ഭാരതത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ എത്തി ചേർന്നത്.

Mss conference ad poster

ഇടവക ട്രസ്റ്റി ജോസഫ് വടക്കൂട്ട്, സിന്റോ തോമസ്, മാത്യു ലീജിയൻ, പി ആർ ഒ ജെഫിൻ ജോണി എന്നിവർ സംഘത്തെ അനുഗമിച്ചു.

planet fashion

Comments are closed.