Header

കണ്ടയിന്മെന്റ് സോൺ ഒഴിവാക്കി ചാവക്കാട് 11 വാർഡുകൾ ഗുരുവായൂർ 5 വാർഡുകൾ

ചാവക്കാട് : ചാവക്കാട് നഗര സഭയിലെ 11 വാർഡുകളും ഗുരുവായൂർ നഗര സഭയിലെ 5 വാർഡുകളും കണ്ടയിന്മെന്റ് സോണിൽ നിന്നും ഒഴിവാക്കി.

ചാവക്കാട് നഗരസഭയിലെ വാർഡ് 01 പുത്തൻകടപ്പുറം നോർത്ത്, വാർഡ്‌ 04 കുഞ്ചേരി, വാർഡ്‌ 05 പുന്ന നോർത്ത്, വാർഡ്‌ 06 പുന്ന സൗത്ത്, വാർഡ്‌ 09 മുതുവട്ടൂർ, വാർഡ്‌ 10 ഓവുങ്ങൽ, വാർഡ്‌ 14 പാലയൂർ, വാർഡ്‌ 16 ചാവക്കാട് ടൗൺ, വാർഡ്‌ 18 മണത്തല നോർത്ത്, വാർഡ്‌ 21 ബ്ലാങ്ങാട്, വാർഡ്‌ 30 പുതിയറ എന്നീ പ്രദേശങ്ങളാണ് കണ്ടയിന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

ഗുരുവായൂര്‍ നഗരസഭയിലെ വാർഡ്‌ 12 പാലയൂർ, വാർഡ്‌ 13 എടപ്പുള്ളി, വാർഡ് 14 ഹൈസ്‌കൂൾ, വാർഡ്‌ 15 മമ്മിയൂർ, വാർഡ്‌ 16 കോളേജ് എന്നീ പ്രദേശങ്ങളും കണ്ടയിന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ആഴ്ചകളായി ചാവക്കാട്, ഗുരുവായൂർ നഗരസഭകൾ പൂർണ്ണമായും കണ്ടയിന്മെന്റ് സോണിലായിരുന്നു.

Comments are closed.