mehandi new

ലോക്ക്ഡൗണിൽ ബംഗാളിൽ കുടുങ്ങിയ പാവറട്ടി സ്വദേശി ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

fairy tale

പാവറട്ടി : ലോക്ക് ഡൗണിനെ തുടർന്ന് പശ്ചിമ ബംഗാളിൽ കുടുങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബസ് ഡ്രൈവറായ വെന്മേനാട് കൈതമുക്ക് കുളങ്ങരകത്ത് പുളിക്കൽ പരേതനായ മുഹമ്മദിൻ്റെ മകൻ നജീബ് (46) ആണ് മരിച്ചത്. അസം-ബംഗാൾ അതിർത്തിയിലെ അലി പൂരിലാണ് സംഭവം.

planet fashion

തൃശ്ശൂരിലെ ജയ് ഗുരു ബസിലെ ഡ്രൈവറാണ്. അതിഥി തൊഴിലാളികളുമായി ബംഗാളിലേക്ക് പോയ നജീബ് ലോക്ക് ഡൗണിനെ തുടർന്ന് 40 ദിവസത്തിലധികമായി ബംഗാളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ച് പൈങ്കണ്ണിയൂർ ജുമാ മസ്ജിദിൽ ഖബറടക്കും.

ഉമ്മ: ഫാത്തിമ.
ഭാര്യ: നെസീമ.
മക്കൾ: സിനാൻ, റിസ് വാൻ.
സഹോദരങ്ങൾ: ഹംസ, ഇഖ്ബാൽ, ഷെക്കീർ, ഷമീറ

Unani banner ad

Comments are closed.