വയനാടിന് ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ കൈത്താങ്ങ്
ചാവക്കാട് : വയനാട്ടിലെ ദുരിത ബാധിതർക്ക് പലവ്യഞ്ജന സാധനങ്ങളും പുതുവസ്ത്രങ്ങളും പുതപ്പും വെള്ളവും മറ്റു നിത്യപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് ഉൾകൊള്ളുന്ന ഒരു ട്രക്ക് സാധനങ്ങൾ ചവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ നേതൃത്വത്തിൽ വയനാടെത്തിച്ചു. ചാവക്കാട് പ്രിൻസിപ്പൽ എസ് ഐ പ്രീത ബാബു ഉദ്ഘാടനം ചെയ്തു. വയനാട് കളക്ഷൻ പോയിന്റിൽ വയനാട് എം എൽ എ ടി സിദ്ധിക്ക്, മന്ത്രി എം ബി രാജേഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഡെപ്യൂട്ടി കളക്ടർക്ക് സാധനങ്ങൾ കൈമാറി. ഇന്ന് രാവിലെ അഞ്ച് മണിക്ക് മഹല്ല് ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി യുടെ പ്രാർത്ഥനക്ക് ശേഷമാണ് ട്രക്ക് പുറപ്പെട്ടത്.
ചടങ്ങിൽ മഹല്ല് പ്രസിഡൻ്റ് റഹ്മാൻ കാളിയത്ത്, ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു, ഭാരവാഹികളായ നാസർ കൊളാടി, അനീഷ് പാലയൂർ, ഹബീബ് എൻ കെ, സത്താർ കെ വി, ശംസുദ്ധീൻ എം കെ, കെ എം ശിഹാബ്, നൗഷാദ് നെടുംപറമ്പിൽ, അബു സ്വാലിഹ് ഷെജിർ, ഷമീർ മോസ്കോ തുടങ്ങിയവർ സംബന്ധിച്ചു.
Comments are closed.