mehandi new

അങ്ങാടിത്താഴം മഹല്ല് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് :  അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.  മുർശിദുൽ അനാം മദ്രസ്സ ഹാളിൽ വെച്ചു നടന്ന സെമിനാർ ഗുരുവായൂർ  അസിസ്റ്റന്റ് കമ്മിഷണർ ടി എസ് സിനോജ് ഉദ്ഘാടനം ചെയ്തു. ലഹരി മുക്ത മഹല്ല് പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.  മഹല്ല് ജനറൽ നൗഷാദ് അഹമ്മു മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ്‌ അബ്ദുൽറഹ്മാൻ കാളിയത്ത് അധ്യക്ഷത വഹിച്ചു. തൃശൂർ എക്‌സൈസ്  അസിസ്റ്റന്റ് കമ്മിഷണർ പി കെ  സതീഷ്  ബോധവത്കരണ ക്ലാസ്സ്‌ നടത്തി. മഹല്ല് ഖത്തീബ് കെ എം ഉമർ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

planet fashion

ശംസുദ്ധീൻ എൻ കെ, നാസർ കൊളാടി, ഹബീബ് എൻ കെ, ശിഹാബ്, സാലി കാളിയത്ത്, എം വി ശംസുദ്ധീൻ, നാസർ കൊനായിൽ, ഇക്ബാൽ കളിയത്ത്, ഷജീർ അങ്ങാടി, ഷമീർ പി ബി എന്നിവർ പ്രസംഗിച്ചു. അനീഷ്‌ പാലയൂർ സ്വാഗതവും നൗഷാദ് നെടുംപറമ്പിൽ നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.