ദുഖാചാരണം; ചാവക്കാട് ബീച്ചിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു
ചാവക്കാട്: ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും ചാവക്കാട് മുനിസിപ്പാലിറ്റിയും സംയുക്തമായി ചാവക്കാട് ബീച്ചിൽ ഡിസംബർ 30, 31 തീയതികളിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ദുഃഖാചരണം പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം. കേരളമുൾപ്പടെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡിസംബർ 26 മുതൽ ജനുവരി 1 വരെയാണ് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 4, 5 തീയതികളിലായി നടത്തുമെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അറിയിച്ചു.
ഡിസംബർ 30 ന് പ്രാദേശിക കലാപരിപാടികൾ, 31ന് സാംസ്കാരിക സമ്മേളനവും മെഗാ ഇവന്റും പാപ്പാഞ്ഞിയെ കത്തിക്കലും കടലിൽ വർണ്ണമഴയും സംഘടിപ്പിക്കുവാനായിരുന്നു തീരുമാനം. ചെറിയ മാറ്റങ്ങളോടെ ആഘോഷം ജനുവരി 4, 5 തീയതികളിലായി സംഘടിപ്പിക്കും.
Comments are closed.