ചാവക്കാട് : ഇനി കടൽ കാറ്റിനും കാശ്. ചാവക്കാട് ബീച്ചിൽ ടൂറിസത്തിന്റെ പേരിൽ പകൽക്കൊള്ള. ഫോട്ടോ ഷൂട്ടിനായി ചാവക്കാട് ബീച്ചിലെത്തിയവർക്കാണ് 2500 രൂപ ചാർജ് ചെയ്തത്.
ചാവക്കാട് ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റിന്റെ പേരിലാണ് പിടിച്ചുപറി.
ഇന്ന് രാവിലെ സേവ് ദി ഡേറ്റ് ഷൂട്ടിനായി എറണാകുളം സ്വദേശികൾ ചാവക്കാട് ബീച്ചിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാജി എന്നയാളുടെ പേരിലാണ് ഫോട്ടോഗ്രാഫി ഇനത്തിൽ 19 / 10/ 2023 തിയതി രേഖപ്പെടുത്തിയ 2500 രൂപയുടെ റസീപ്റ്റ് നൽകിയത്.
ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റിന്റെ പേരിൽ മറ്റു രീതികളിലും ടൂറിസ്റ്റുകളെ ചൂഷണം ചെയ്യുന്നതായി പരാതിയുണ്ട്. ടൂറിസ്റ്റ് ബസ്സുകളുടെ പാർക്കിംഗ് സമയം അധികാരിച്ചെന്ന് പറഞ്ഞും, ഭക്ഷണവുമായി എത്തുന്ന ടൂറിസ്റ്റുകളിൽ നിന്നും നിയമവിരുദ്ധമായി പണം പറ്റുന്നതയാണ് ആരോപണം.
വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവർത്തികൾ ചാവക്കാട് ബീച്ചിന്റെ വികസനത്തേയും ബീച്ച് ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്നവരെയും ബാധിക്കും പ്രതിഷേധവുമായി നാട്ടുകാരും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Comments are closed.