mehandi new

സെക്രട്ടറിയെ അധിക്ഷേപിച്ചു മിനുട്സ് തിരുത്തി – സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ലീനസിനെതിരെ നടപടി ആവശ്യപ്പെട്ട്‌ ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണ സമിതി

fairy tale

ചാവക്കാട് : ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്രെകട്ടറിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സിപിഎമ്മിലെ വികസന സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ലീനസിനെതിരെ നടപടിയാവശ്യപ്പെട്ട്‌ ഭരണസമിതി. ഫെബ്രുവരി ഒന്നിന്‌ ചേര്‍ന്ന യോഗത്തില്‍ വികസന സ്ഥിരം സമിതി അധ്യക്ഷയായ ഫാത്തിമലീനസ്‌ ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിയോട്‌ ഇറങ്ങിപ്പോകാന്‍ പറഞ്ഞെന്നും സെക്രട്ടറിയും അംഗങ്ങളും പറഞ്ഞ അഭി പ്രായങ്ങള്‍ മിനുട്സില്‍ നിന്നു വെട്ടിക്കളഞ്ഞെന്നും യുഡിഎഫ്‌ അംഗങ്ങള്‍ പറഞ്ഞു. മിനുട്സ്‌ വെട്ടിയതും സെക്രട്ടറിയെ ആക്ഷേപിച്ചതും ചര്‍ച്ച ചെയ്യാനാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്നലെ യോഗം വിളിച്ചത്‌. പ്രതിപക്ഷം നല്‍കിയ കത്തിലെ മോശം പരാമര്‍ശങ്ങള്‍ അംഗങ്ങളെ അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്നും ഭരണപക്ഷം പറഞ്ഞു.

planet fashion

പ്രസിഡന്റ്‌ കെ. അഷിത അധ്യക്ഷത വഹിച്ചു. തെക്കൂട്ട്‌ കുഞ്ഞുമുഹമ്മദ്‌, മന്ദലംകുന്ന്‌ മുഹമ്മദുണ്ണി, കെ. കമറുദ്ദീന്‍, സി. വി. സുബ്രഹ്മണ്യന്‍, മിസ്രിയ മുസ്താഖ്‌ അലി, നഫീസക്കുട്ടി വലിയകത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിയെ എൽ ഡി എഫ് അംഗങ്ങൾ ഉപരോധിച്ചു

Unani banner ad

Comments are closed.