mehandi new

ചാവക്കാട് ബസ്സ്‌ സ്റ്റാണ്ടിൽ ടോയ്‌ലറ്റ് അടച്ചു പൂട്ടി യാത്രക്കാർ ദുരിതത്തിൽ – ബദൽ സംവിധാനം ഒരുക്കാത്തതിൽ പ്രതിഷേധം

fairy tale

ചാവക്കാട്:  ബസ് സ്റ്റാൻഡിലെ  ശൗചാലയം ബദൽ സംവിധാനം ഒരുക്കാതെ അടച്ചു പൂട്ടിയ  ചാവക്കാട് നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച്  ചാവക്കാട് ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.  

ദിവസവും നൂറുകണക്കിന് യാത്രക്കാർക്കും ബസ്സ്  ഓട്ടോറിക്ഷ  ടാക്സി തൊഴിലാളികളും പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിരുന്ന  ശൗചാലയം താൽക്കാലിക സംവിധാനങ്ങൾ ഒരുക്കാതെ അറ്റകുറ്റപ്പണിയുടെ പേര് പറഞ്ഞു ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്.   എത്രയും വേഗം തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ഐഎൻടിയുസി ജില്ലാ സെക്രട്ടറി  എം എസ് ശിവദാസ്   ആവശ്യപ്പെട്ടു. 

 ഐഎൻടിയുസി ബസ് തൊഴിലാളി യൂണിയൻ പ്രസിഡണ്ട്  രാജൻ പനക്കൽ അധ്യക്ഷ വഹിച്ചു.  ചാവക്കാട് മണ്ഡലം ഐഎൻടിസി പ്രസിഡണ്ട് ടി പി ഷൗക്കത്ത്,   ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി അഷറഫ് ബ്ലാങ്ങാട്, ഐഎൻടിസി ഭാരവാഹികളായ  എ കെ മുഹമ്മദാലി,  ആർ ച്ച് റൗഫ്,  രാമി അബു, എ  വി ജയൻ,  കെ എച്ച്  ജാബർ ശരീഫ്, വോൾഗ പി റംഷീദ്,   കെ എസ് സുരേഷ്  എന്നിവർ പ്രസംഗിച്ചു.

Royal footwear

Comments are closed.