mehandi new

ചാവക്കാട് നഗരത്തെ വർണാഭമാക്കി ടീൻ ഇന്ത്യ കൗമാര സമ്മേളനം

fairy tale

ചാവക്കാട്: നഗരത്തെ വർണാഭമാക്കി ടീൻ ഇന്ത്യ കൗമാര സമ്മേളനം. ‘ജീവിതം വർണാഭമാക്കാം’ എന്ന പ്രമേയത്തിൽ നടന്ന ജില്ല റാലിയിലും കൗമാര സമ്മേളനത്തിലും 2000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച റോഡ്ഷോയിൽ ടീൻ ഇന്ത്യ ലോഗോ
യിലെ എട്ടു വർണങ്ങളിലുള്ള പ്ലാറ്റൂണുകളായാണ് കുട്ടികൾ അണിനിരന്നത്. ഫ്ലോട്ടുകൾ, മുദ്രാഗീതങ്ങൾ, പ്ലക്കാർഡുകൾ, ബാനറുകൾ, ബാൻഡ് മേളം, കോൽക്കളി, റോളർ സ്കേറ്റിങ്, ദഫ്മുട്ട് തുടങ്ങിയ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ റോഡ്ഷോയെ വർണാഭമാക്കി.

planet fashion

മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ നഗരിയിൽ റാലി സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദതുല്ലാ ഹുസൈനി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെ നടന്ന പൊതുസമ്മേളനം കാണികൾക്ക് വിസ്മയമായി. ടീൻ ഇന്ത്യ കലാകാരന്മാർ അവതരിപ്പിച്ച നാടകം, സംഗീതശിൽപം, ചൊൽക്കാഴ്ച, നൃത്തകലാവിഷ്കാരങ്ങൾ എന്നിവ ആശയഗാംഭീര്യം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധേയമായി.

സംസ്ഥാന കൂടിയാലോചന സമിതിയംഗം പി. റുക്സാന, ടീൻ ഇന്ത്യ സംസ്ഥാന കോർഡിനേറ്റർ അബ്ബാസ് കൂട്ടിൽ, സംസ്ഥാന ക്യാപ്റ്റൻ കെ.സി.നബ്ഹാൻ, ജില്ലാ ക്യാപ്റ്റൻമാരായ ഹസനുൽ ബന്ന, ഹന്ന ഫാത്തിമ, ജില്ലാ കോർഡിനേറ്റർ പി.എ.വാഹിദ്, ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപ്പിള്ളി, ഏരിയ പ്രസിഡന്റ് കെ.ഷംസുദ്ദീൻ, എസ്.ഐ.ഒ. ജില്ലാ പ്രസിഡന്റ് അബ്ദുൽകഫീൽ എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.