ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മുതുവട്ടൂർ ബി എസ് എൻ എൽ ഓഫീസ് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു

ഗുരുവായൂർ : കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് കോൺഗ്രസ്സ് നേതാക്കളെ കള്ള കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച മുതുവട്ടൂർ ബി എസ് എൻ എൽ ഓഫീസ് മാർച്ചും ഉപരോധവും യു ഡി ഫ് ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ കെ. നവാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് കെ.വി യൂസഫലി അദ്ധ്യക്ഷത വഹിച്ചു.

മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ.വി സത്താർ കൗൺസിലർമാരായ പി.കെ കബീർ, ഷാഹിദ മുഹമ്മദ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സി എസ് സൂരജ്, കെ.ബി ബിജു, മണ്ഡലം ഭാരവാഹികളായ സുൽഫിക്കർ, പി.കെ സക്കീർ, v എ കെ മുഹമ്മദാലി, കമറുപുന്ന, കബീർ പുന്ന, കെ.എസ് ബാബുരാജ്, എംഎൽ ജോസഫ്, കെ.എസ് യു ജില്ലാ സെക്രട്ടറി ഫായിസ് തുടങ്ങിയവർ സംസാരിച്ചു.
പി.കെ സുരേഷ്, അഫ്സൽ നവനീത്, റിഷി ലാസർ, നവാസ് തെക്കുംപുറം, കെ.കെ ഹിറോഷ്, ആർ കെ നവാസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Comments are closed.