ചാവക്കാട് കോടതി സമുച്ചയം നിർമ്മാണോദ്ഘാടനം ശനിയാഴ്ച്ച



ചാവക്കാട് : ചാവക്കാട് കോടതി പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജൂലൈ 29 ശനിയാഴ്ച വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഹൈക്കോടതി ജഡ്ജി പി ബി സുരേഷ് കുമാര്‍ തറക്കല്ലിടല്‍ ചടങ്ങ് നടത്തും. എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ സിജി മുട്ടത്ത് വാർത്താ സമ്മേളത്തിൽ പറഞ്ഞു.
37.9 കോടി രൂപ ചെലവില്‍ 50084 സ്ക്വയര്‍ ഫീറ്റില്‍ 5 നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ജെ.എഫ്.സി.എം കോടതി, പോക്സോ കോടതി, മുന്‍സിഫ് കോടതി, സബ് കോടതി ഉൾപ്പെടെ ഉൾകൊള്ളുന്ന രീതിയിലാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്.
ഭാവിയിൽ കൂടുതൽ കോടതികൾ ഉൾപ്പെടുത്താനും സാധിക്കും. ബാര്‍ അസോസിയേഷന്‍ ഹാള്‍, ക്ലാര്‍ക്ക് അസോസിയേഷന്‍ ഹാള്‍, എന്നിവയും കെട്ടിടത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം മഞ്ചേരിയിലെ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കെട്ടിട നിര്‍മ്മാണ ചുമതല. 2025 ജനുവരി മാസത്തില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
ഷൈൻ മനയിൽ ( കൺവീനർ ), അക്തർ അഹമദ് (കൺവീനർ), കെ ആർ രജിത് കുമാർ ( വൈസ് ചെയർമാൻ ), കെ എം കുഞ്ഞുമുഹമ്മദ്, ഷീജ സി ജോസഫ്, അശോകൻ തെർളി, ടി ആർ രജിത് കുമാർ ( ക്ലാർക്ക് അസോസിയേഷൻ ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.