ചാവക്കാട് : കുടിവെള്ളം പാഴായി പോകുന്നത് കണ്ടിട്ടും പരിഹാരം കാണാൻ തയ്യാറാവാത്തതിൽ വാട്ടർ അതോറിറ്റിക്കെതിരെ ചാവക്കാട് യു ഡി എഫ് പ്രതിഷേധിച്ചു. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് മഴക്കാല ശുജീകരണ യഞ്ജത്തിന്റെ ഭാഗമായി സ്ലാബ് നീക്കി കാന വൃത്തിയാക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പ് പൊട്ടുകയായിരുന്നു. ജോലിക്കാരുടെ അനാസ്ഥമൂലമാണ് വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പ് പൊട്ടിയത്. കുടിവെള്ളം പാഴായിപ്പോകുന്ന വിഷയത്തിൽ ചാവക്കാട് യു ഡി എഫ് കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ചാവക്കാട്ന ഗരസഭ കൗൺസിൽ യുഡിഎഫ് നേതാവ് കെ വി സത്താർ യോഗം ഉദ്ഘാടനം ചെയ്തു.
മുസ്ലീംലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി നൗഷാദ് അഹമ്മു, കേരള കോൺഗ്രസ് ജില്ലാ മഹിള നേതാവും കൗൺസിലറുമായ ജോയ്സി ടീച്ചർ, കോൺഗ്രസ് ചാവക്കാട് മേഖല പ്രസിഡന്റ് അനീഷ് പാലയൂർ, ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് ഡയറക്ടർ ആർ കെ നൗഷാദ്, യൂത്ത് കോൺഗ്രസ്ചാവക്കാട് മണ്ഡലം പ്രസിഡന്റ് ശിഹാബ് മണത്തല, ചാവക്കാട് മേഖല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹക്കീം ഇമ്പാറക്, ആർ കെ നവാസ് എന്നിവർ പ്രതിഷേധ യോഗത്തിനു നേതൃത്വം നൽകി.
Comments are closed.