കോൺഗ്രസ്സ് ചാവക്കാട് ഈസ്റ്റ് മേഖല നഗരസഭാ മോചന യാത്ര സംഘടിപ്പിച്ചു
മമ്മിയൂർ : ചാവക്കാട് നഗരസഭക്കെതിരെ ദുർഭരണവും അഴിമതിയും ആരോപിച്ച് ഗുരുവായൂർ ബ്ലോക്ക്കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി 24 ന്
സംഘടിപ്പിക്കുന്ന ബഹുജനമാർച്ചിനു മുന്നോടിയായി കോൺഗ്രസ്സ് ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ പദയാത്ര നടത്തി. ചാവക്കാട് നഗരസഭ യു ഡി എഫ് പാർലമെന്ററി ലീഡർ കെ വി സത്താർ ജാഥാ ക്യാപ്റ്റനായ നഗരസഭ മോചന യാത്ര രാവിലെ മമ്മിയൂർ സെൻ്ററിൽ നിന്നും ആരംഭിച്ച് തെക്കൻ പാലയൂരിൽ സമാപിച്ചു. ജില്ലാ കോൺഗ്രസ്സ്കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ ടി എസ് അജിത്ത് പദയാത്ര ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ബോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ജാഥാക്യാപ്റ്റൻ കെ.വി സത്താറിന് പതാക കൈമാറി.
തെക്കൻ പാലയൂരിൽ നടന്ന സമാപന സമ്മേളനം മുൻ കെ പി സി സി മെമ്പർ സി. എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സി എം മുജീബ് അധ്യക്ഷത വഹിച്ചു.
വിവിധ വാർഡുകളിൽ സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളിൽ പി വിബദറുദ്ധീൻ, ബീന രവിശങ്കർ, രോണുകടീച്ചർ, ബേബി ഫ്രാൻസീസ്, നിഗിൽ ജി കൃഷ്ണൻ, അനീഷ് പാലയൂർ, സക്കീർ കരിക്കയിൽ, പീറ്റർ പാലയൂർ, കെ. എച്ച് ഷാഹു, സുൽഫിക്കർ പുന്ന, എം ബി സുധീർ. തേർളി അശോകൻ, ജോയ്‌സി ടീച്ചർ, ഫൈസൽ കാണാംപുള്ളി, ഹിമ മനോജ്, പി. വി പീറ്റർ, സുപ്രിയ, ദസ്ഥഗീർ മാളിയേക്കൽ, എച് എം നൗഫൽ, താഹിർ മാളിയേക്കൽ, റഷീദ് പാലയൂർ എന്നിവർ സംസാരിച്ചു.
ആർ കെ നൗഷാദ്, നാസർ കോനയിൽ ശിഹാബ് മണത്തല, ആസിഫ് പാലയൂർ, പി വി മനാഫ്, കമറു പുന്ന, ആർ കെ നവാസ്, ഉമ്മർ കരിപ്പയിൽ, ഷഫീക്, റഫീഖ്, സുഭാഷ് പൂക്കാട്ട് എന്നിവർ നേതൃത്വം നൽകി.
Comments are closed.