107-ാം ജന്മദിനത്തിൽ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

ചാവക്കാട് : കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ. കരുണാകരൻ്റെ 107-ാം ജന്മദിനത്തിനോടനുബന്ധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയും കടപ്പുറം മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ അനുസമരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ സക്വയറിൽ വെച്ച് നടന്ന ലീഡർ അനുസമരണ സദസ്സ് ഡി സി സി ജനറൽ സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. മണ്ഡലംകോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടിൻ്റെ ചുമതല വഹിക്കുന്ന കെ വി.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പി. യതീന്ദ്ര ദാസ് അനുസമരണ പ്രഭാഷണം നടത്തി. മത്സ്യതൊഴിലാളി കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട് സി.വി. സുരേന്ദ്രൻ, കെ. നവാസ്, സി.കെ. ബാലകൃഷ്ണൻ, ടി.എച്ച് റഹീം, കെ.വി.യൂസഫ് അലി, ജമാൽ താമരത്ത്, ഷോബി ഫ്രാൻസിസ്, കെ. ബി. വിജു, കെ.വി. ലാജുദ്ധീൻ, ഇ. എ.സുൽഫിക്കർ, കെ.കെ.ഹിറോഷ്, ഷു കൂർക്കോനാരത്ത്, സി.സലീം, പി.കെ.ഷെക്കീർ, പി.കെ. സുരേഷ് കുമാർ, ഉമ്മർ കരിപ്പായിൽ, പി.വി. ഇസ്ഹാക്ക്, ആർ.വി. അബ്ദുൾ ജബ്ബാർ, കെ.വി. ഷംസു, ആർ.വി. അബ്ദുൾ ലത്തീഫ്, കെ.എം ബിനീഷ്, കെ എൻ സന്തോഷ് എന്നിവർ സംസാരിച്ചു . ലീഡറുടെ ജന്മദിനത്തിനോടനുബന്ധിച്ച് മധുര വിതരണവും നടത്തി. കടപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും അഞ്ചങ്ങാടിയിലെ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ഡിസിസി ജനറൽ സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി മുസ്താഖ് അലി, കെ. എം. ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി എ നാസർ, അബ്ദുൽ ജബ്ബാർ, കെ കെ വേദുരാജ്, പി കെ നിഹാദ്, ബൈജു തെക്കൻ, കർഷക കോൺഗ്രസ്സ് നേതാവ് അബ്ദുൽ മജീദ്, മിസിരിയ മുസ്താഖ് അലി, ഷാലിമ സുബൈർ, മൂക്കൻ കാഞ്ചന, പൊറ്റയിൽ മുംതാസ് എന്നിവർ പ്രസംഗിച്ചു.

Comments are closed.