mehandi new

ചാവക്കാട് മത്സ്യഭവന് ബ്ലാങ്ങാട് ബീച്ചിൽ പുതിയ കെട്ടിടം ഉയരുന്നു

fairy tale

ബ്ലാങ്ങാട് : ചാവക്കാട് മത്സ്യഭവൻ്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിർവഹിച്ചു. . നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ  മജീദ് പോത്തന്നൂരാൻ സ്വാഗതം ആശംസിച്ചു. കെ.എസ്.സി.എ.ഡി.സി റീജിയണൽ മാനേജർ രമേശ് കെ ബി പദ്ധതി വിശദീകരണം  നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, 23-ാം വാർഡ് കൗൺസിലർ പി.കെ കബീർ, മത്സ്യ തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ചാവക്കാട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ ആർ നായർ നന്ദി പറഞ്ഞു.

planet fashion

ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. മത്സ്യബന്ധന മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്താൻ കെട്ടിടം സഹായകമാവുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ചാവക്കാട് നഗരസഭ 23-ാം വാർഡ് ഫിഷറീസ് കോളനിക്ക് സമീപമാണ് കെട്ടിടം നിർമിക്കുന്നത്. മണത്തലയിൽ പ്രവർത്തിച്ചുവന്നിരുന്ന മത്സ്യ ഭവനും സ്ഥലവും ദേശീയപാത  വികസനത്തിന്റെ ഭാഗമായി ഹൈവേ അതോറിറ്റി ഏറ്റെടുക്കുകയായിരുന്നു.

Unani banner ad

Comments are closed.