mehandi new

വ്യാപാരിയുടെ കുടുംബത്തിന് ₹1100000 മരണാനന്തര ധനസഹായം നൽകി ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ

fairy tale

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES )ജില്ലാ കമ്മിറ്റിയുടെ ‘ഭദ്രം’ കുടുംബ സുരക്ഷ പദ്ധതിയുടെയും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ന്റെയും മരണാനന്തര ധനസഹായം പതിനൊന്നു ലക്ഷം രൂപ (₹1100000)   സി. എം .എ. മെമ്പറും ഭാരത് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ തോമസിന്റെ  കുടുംബത്തിന്നും, ചാവക്കാട് മർച്ചന്റ്സ് അസോസിയേഷനും ബെനവലന്റ് സൊസൈറ്റിയും നൽകുന്ന മരണാനന്തര ധനസഹായം രണ്ട് ലക്ഷം (₹200000)രൂപ നെജ എന്റർ പ്രൈസ്സസ് ഉടമ ശംസുദ്ധീന്റെ കുടുംബത്തിനും, സി എം എ യുടെ ഒരു ലക്ഷം രൂപ (₹100000)കാദർ മോന്റെ (ഷെജീർ സ്റ്റോർ ) കുടുംബത്തിനും നൽകി. സി.എം. എ മെമ്പർ വർഗീസ് (പനക്കൽ ഔഷധാലയം)  ചികിത്സ  ധനസഹായവും എന്നിവർക്കും നൽകി. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന എക്സി ക്യുട്ടീവ് യോഗത്തിൽ കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ട് കൂടിയായ കെ വി അബ്‌ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് സെക്രട്ടറിയേറ്റ് മെമ്പറും, സി.എം.എ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് അദ്ധ്യക്ഷതവഹിച്ചു. ട്രഷറർ കെ.കെ സേതുമാധവൻ സ്വഗതം പറഞ്ഞു. വൈസ് പ്രസിഡണ്ടുമാരായ,  കെ. എൻ സുധീർ, സി ടി തമ്പി, കെ കെ നടരാജൻ, സെക്രട്ടറിമാരായ പി എം അബ്ദുൽ ജാഫർ, പി. എസ് അക്ബർ, എ എസ് രാജൻ, സെക്രട്ടറിയേറ്റ് മെമ്പർമാരായ ആർ. എസ് ഹമീദ്, ഇ എ ഷിബു എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.