mehandi new

ചാവക്കാട് നഗരസഭ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : എസ്.എസ്.എൽ.സി, പ്ലസ് 2 കഴിഞ്ഞ വിദ്യാർത്ഥി കൾക്കും രക്ഷിതാക്കൾക്കുമായി ചാവക്കാട് നഗരസഭ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി ചെയർപേഴ്സൺ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു.

പ്രശസ്ത കരിയർ മെന്ററും സീനിയർ കൗൺസിലറുമായിട്ടുള്ള റാഫി പൊന്നാനി ക്ലാസ്സ്‌ നയിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നൂറോളം പേർ ക്ലാസ്സിൽ പങ്കെടുത്തു. ക്ലാസിനു ശേഷം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ഉന്നതപഠനം സംബന്ധിച്ച പ്രത്യേക സംശയ നിവാരണ സെഷനും ഉണ്ടായിരുന്നു.

നഗരസഭ പൊതുമരാമത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. മുഹമ്മദ്‌ അൻവർ എ. വി, കൗൺസിലർ ഫൈസൽ കാനാമ്പുള്ളി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. നഗരസഭ കൗൺസിലർ കെ. വി. ഷാനവാസ് സ്വാഗതമാശംസിച്ചു. കൗൺസിലർ പി. കെ. രാധാകൃഷ്ണൻ നന്ദി പറഞ്ഞു.

planet fashion

Comments are closed.