mehandi new

ചാവക്കാട് എം ആർ സ്കൂൾ സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികാഘോഷം വെള്ളിയാഴ്ച്ച

fairy tale

planet fashion

ചാവക്കാട് : എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും അവാർഡ് ദാനവും ജനുവരി 20ന് വെള്ളിയാഴ്ച നടക്കുമെന്ന് മാനേജർ എം യു ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി, പ്രിൻസിപ്പൽ എം ഡി ഷീബ, ഹെഡ്മിസ്ട്രസ് എം സന്ധ്യ, ജനറൽ കൺവീനർ പി സി ശ്രീജ എന്നിവർ അറിയിച്ചു.

ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന അധ്യാപിക പേഴ്‌സി ജേക്കബ്, അനധ്യാപകൻ ഹരിദാസൻ എന്നിവർക്ക് യാത്രയയപ്പ് നൽകും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിക്കൊണ്ട് കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത നാടൻപാട്ട് കലാകാരി ശ്രീമതി പ്രസീത ചാലക്കുടി വിശിഷ്ടാതിഥിയായിരിക്കും

Jan oushadi muthuvatur

Comments are closed.