ചാവക്കാട് എം എസ് എസ് സൗജന്യ നിയമസഹായ ക്ളീനിക്ക് ആരംഭിച്ചു
ചാവക്കാട് : നിയമ സഹായം ആവശ്യമുള്ളവർക്കായി ചാവക്കാട് മുസ്ലീം സർവീസ് സൊസൈറ്റി സെൻ്റർ കേന്ദ്രീകരിച്ച് സൗജന്യ നിയമ സഹായ ക്ലിനിക്കിന് തുടക്കം കുറിച്ചു.
കോടതി നടപടികളെ കുറിച്ചും നിയമങ്ങളെ കുറിച്ചും അജ്ഞരായ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ബോധവൽക്കരണമാണ് ഈ ക്ലിനിക്ക് കൊണ്ട് ലക്ഷ്യമിടുന്നത്. പല കാരണങ്ങളാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും, വിവിധ വകുപ്പുകളും നൽകുന്ന സഹായങ്ങളും, സേവനങ്ങളും നിഷേധിക്കപ്പെടുന്ന അർഹരായ ജനങ്ങളെ സഹായിക്കുകയെന്നതും ഇതിലൂടെ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
ചാവക്കാട് എം എസ് എസ് സെൻ്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റി മെംബർ ടി. എസ്. നിസാമുദ്ദീൻ നിയമ സഹായ ക്ലിനിക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ: കെ. എസ്. എ. ബഷീർ അധ്യക്ഷത വഹിച്ചു.
നൗഷാദ് തെക്കുംപുറം, എം. പി. ബഷീർ, നൗഷാദ് അഹമ്മു എന്നിവർ പ്രസംഗിച്ചു.
എല്ലാ മാസവും ഒന്നാം തിയ്യതി വൈകീട്ട് 3 മണി മുതൽ 6 മണി വരെ ചാവക്കാട് എം എസ് എസ് സെൻ്ററിൽ പ്രഗൽഭ അഭിഭാഷകരുടെ നിയമ സഹായം സൗജന്യമായി ജനങ്ങൾക്ക് ലഭ്യമാകുന്ന വിധത്തിൽ നിയമ സഹായ ക്ലിനിക്കിൻ്റെ പ്രവർത്തനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഇവിടെ ജനങ്ങൾക്ക് നേരിട്ട് ഹാജരായും മറ്റ് ദിവസങ്ങളിൽ 9497558258 എന്ന നമ്പറിൽ നിയമ സഹായത്തിനായി ജനങ്ങൾക്ക് ബന്ധപെടാവുന്നതാണെന്നും ചാവക്കാട് യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അറിയിച്ചു.
Comments are closed.