mehandi new

അംബേദ്കറെ അധിക്ഷേപിച്ച അമിത്ഷാക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു

fairy tale

ചാവക്കാട് : ഭരണഘടനാ ശില്പിയായ ഡോക്ടർ ബി ആർ അബേദ്കറെ പാർലമെന്റിൽ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രതിഷേധാർഹമാണെന്നും അമിത്ഷാ പ്രസ്താവന പിൻവലിക്കണമെന്നും പ്രമേയത്തിൽ കൗൺസിൽ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ പന്ത്രണ്ടിന് ചാവക്കാട് നഗരസഭ  കൗൺസിൽ ഹാളിൽ ചെയർപേഴ്സൻ ഷീജ പ്രശാന്ത് ന്റെ അധ്യക്ഷതയിൽ ചേർന്ന   യോഗത്തിലേക്ക് പ്രമേയം അവതരിപ്പിച്ചത്. യു ഡി എഫ് കൗൺസിലർമാർ അംബേദ്ക്കറുടെ ചിത്രമുള്ള  ബാഡ്ജ് ധരിച്ചാണ് കൗൺസിൽ യോഗത്തിൽ എത്തിയത്. 

planet fashion

8-ാംവാർഡിൽ അമൃതം കുടിവെള്ള പൈപ്പിടൽ പൂർത്തീകരിച്ച്‌ കണക്ഷൻ ആവശ്യപ്പെട്ട എല്ലാ വീട്ടുകാർക്കും കുടിവെള്ളം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വാർഡ്‌ കൗൺസിലർ ജോയ്‌സി കൗൺസിലിൽ രേഖാ മൂലം ആവശ്യപ്പെട്ടു. 2025 ഫെബ്രുവരി മാസത്തിനുള്ളിൽ കുടിവെള്ളപ്രശ്നം പരിഹരിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.  എം ആർ രാധാകൃഷ്ണൻ,  കെ.കെ മുബാറക്ക്, കെ.വിസത്താർ,  ഷാഹിദമുഹമ്മദ്  എന്നിവർസംസാരിച്ചു.

Ma care dec ad

Comments are closed.