ചാവക്കാട് കടപ്പുറത്ത് നിന്നും മണലെടുക്കാനുള്ള നഗരസഭയുടെ ശ്രമം നാട്ടുകാർ തടഞ്ഞു – നഗരസഭക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ്
ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് നിന്നും മണലെടുക്കാനുള്ള നഗരസഭയുടെ ശ്രമം നാട്ടുകാർ തടഞ്ഞു.
ഇന്ന് രാവിലെയായിരുന്നു സംഭവം. ചാവക്കാട് നഗരസഭയുടെ ട്രാക്ടറുമായി വന്ന് ജീവനക്കാർ മണൽ കയറ്റി പോവുകയായിരുന്നു. മൂന്നാം തവണ മണൽ കയറ്റാൻ എത്തിയപ്പോഴാണ് നാട്ടുകാർ സംഘടിച്ചെത്തി വണ്ടി തടഞ്ഞത്.
കോൺഗ്രസ്സ്, ബിജെപി, എസ് ഡി പി ഐ പ്രവർത്തരും നാട്ടുകാരും ചേർന്നാണ് വാഹനം തടഞ്ഞത്.
ചാവക്കാട് വഞ്ചിക്കടവിൽ അടുത്ത ദിവസം ഉദ്ഘാടനം കാത്ത് കിടക്കുന്ന കുട്ടികളുടെ പാർക്കിലേക്കായിരുന്നു മണൽ കൊണ്ടുപോയിരുന്നത്. ബീച്ച് പാർക്കിനു സമീപത്ത് നിന്നാണ് മണൽ കയറ്റിയിരുന്നത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് മണൽ ഒഴിവാക്കി ട്രാക്ടർ തിരിച്ചയച്ചു. പൊതു ആവശ്യത്തിനായത് കൊണ്ടാണ് കടപ്പുറത്ത് നിന്നും മണ്ണെടുത്തതെന്നു നഗരസഭാ സെക്രട്ടറി പറഞ്ഞു.
കോവിഡ് കാലത്തെ മറയാക്കികൊണ്ട് കണ്ടെയ്മെന്റ് സോൺ ആയ തീരദേശ പ്രദേശത്ത് നിന്ന് അനധികൃതമായി മണലെടുക്കാൻ ചാവക്കാട് നഗരസഭ തന്നെ നേതൃത്വം കൊടുക്കുന്നത് ജനങ്ങളോടുള്ള അനീതിയാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ചാവക്കാട് നഗരസഭക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി ആവശ്യപ്പെട്ടു.
Comments are closed.