mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭ വനിതകൾക്ക് ആടുകളെ വിതരണം ചെയ്തു

Ft

Jan oushadi

ചാവക്കാട് :  വനിതകൾക്കുള്ള ആട് വിതരണം പദ്ധതിയുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ. കെ. അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി  പ്രകാരം നഗരസഭ പരിധിയിലെ 40 വനിതകൾക്ക്  15 കിലോ ഗ്രാം വീതം തൂക്കമുള്ള 2 പെണ്ണാടുകളെ വീതമാണ് വിതരണം ചെയ്യുന്നത്. 7,20,000 രൂപ അടങ്കൽ തുകയായുള്ള പദ്ധതിയിൽ 50 ശതമാനം തുക ഗുണഭോക്തൃ വിഹിതമായാണ് കണ്ടെത്തിയിട്ടുള്ളത്.
  
ചാവക്കാട് വെറ്ററിനറി ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക് സ്വാഗതമാശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം. ആർ. രാധാകൃഷ്ണൻ, കെ. വി സത്താർ എന്നിവർ ആശംസകൾ അറിയിച്ചു. ചാവക്കാട് വെറ്ററിനറി ആശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ. ജി. ഷർമിള റിപ്പോർട്ട്‌ അവതരിപ്പിച്ചു.

Comments are closed.