mehandi new

കാൻ തൃശൂർ – ചാവക്കാട് നഗരസഭാ തല ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ക്യാൻസർ രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കാൻ തൃശൂർ പരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭാ തല ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

Mss conference ad poster

ഗുരുവായൂർ എംഎൽഎ എൻകെ അക്ബർ ക്യാംപ് ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ. മുബാറക്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബുഷറ ലത്തീഫ്, കൗൺസിലർമാരായ എം ആർ. രാധാകൃഷ്ണൻ, പ്രമീള എം. ബി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പി.കെ ശ്രീജ, ടെക്നിക്കൽ അസിസ്റ്റന്റ് പി. കെ. രാജു , കെ.ആർ. രാജു എന്നിവർ സംസാരിച്ചു.

ഓങ്കോളജി, സർജറി, ഗൈനക്കോളജി, ഫിസിഷ്യൻ, ഇ.എൻ.ടി., പൾമനോളജി, ഡെന്റൽ എന്നീ സ്പെഷ്യാലിറ്റികളിൽ വിദഗ്ദ ഡോക്ടർമാരെ നിയോഗിച്ചായിരുന്നു ക്യാംപ് നടത്തിയത്. 150 ൽ പരം രോഗികൾ ക്യാംപിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി വി, പബ്ലിക് ഹെൽത്ത്‌ നഴ്സ് പ്രഭ കെ എസ്, നഴ്സിങ് സൂപ്രണ്ട് സുധ ആർ, ഹെഡ് നഴ്സ് ജിനി ഡിക്സൻ എന്നിവർ ക്യാമ്പിന്‌ നേതൃത്വം നൽകി.

planet fashion

Comments are closed.