mehandi new

ചാവക്കാട് നഗരസഭ കെ പി വത്സലൻ എൻഡോവ്മെന്റ് വിതരണം ചെയ്തു

fairy tale

ചാവക്കാട്: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ചാവക്കാട് നഗരസഭ നൽകി വരുന്ന കെ. പി. വത്സലൻ എൻഡോവ്മെന്റ് വിതരണം ചെയ്തു. ജില്ലാ കളക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ഓഫീസ് ഹാളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിന് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം ആശംസിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, അബ്ദുൽ റഷീദ് പി. എസ്, അഡ്വ. മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ, നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ എം. ആർ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥൻ നന്ദി രേഖപ്പെടുത്തി.

Ma care dec ad

Comments are closed.