mehandi new

ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. കെ.മുബാറക് സ്വാഗതമാശംസിച്ചു.

planet fashion

നഗരസഭയുടെ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തിയാണ് ഭിന്നശേഷിക്കാർക്ക് സൗജന്യമായി സ്കൂട്ടർ വിതരണം ചെയ്തത്. അഞ്ചു സ്‌കൂട്ടറുകളാണ് വിതരണം ചെയ്തത്.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, അബ്‌ദുൾ റഷീദ് പി. എസ്, ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ എ.വി പ്രസന്ന രണദിവെ, നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ എം. ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഐ.സി.ഡി.എസ് സൂപ്പർവൈസർ രാജതി കൃഷ്ണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാർ, അംഗനവാടി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. നഗരസഭ സെക്രട്ടറി കെ.ബി.വിശ്വനാഥൻ നന്ദി പറഞ്ഞു.

Ma care dec ad

Comments are closed.