mehandi new

ചാവക്കാട് നഗരസഭ മെൻസ്‌ട്രൽ കപ്പ്‌ വിതരണം ചെയ്തു

fairy tale

ചാവക്കാട് : മെൻസ്‌ട്രൽ കപ്പ്‌ വിതരണം ചെയ്തു. ചാവക്കാട് നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി യിൽ ഉൾപ്പെടുത്തി വനിതകൾക്ക് മെൻസ്‌ട്രൽ കപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക് അധ്യക്ഷത വഹിച്ചു.

ആർത്തവ ശുചിത്വത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്ന ഈ കാലഘട്ടത്തിൽ പുരോഗമനപരമായ മാതൃകയായി മാറുകയാണ് ചാവക്കാട് നഗരസഭ. വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി തീർത്തും സൗജന്യമായി 180 വനിതകൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തിട്ടുള്ളത്. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ വനിതകളിലേക്ക് മെൻസ്‌ട്രൽ കപ്പിന്റെ ഉപയോഗം എത്തിക്കുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നത്. വർഷങ്ങളോളം കഴുകി വൃത്തിയാക്കി സൂക്ഷിക്കാൻ സാധിക്കുന്ന മെൻസ്‌ട്രൽ കപ്പ്‌ സാമ്പത്തികമായും ആരോഗ്യപരമായും സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന ഒന്നാണ്. സാനിറ്ററി പാഡുകൾ ഉയർത്തുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്കും പരിഹാരമായുള്ള മെൻസ്‌ട്രൽ കപ്പിന്റെ ഉപയോഗം സംബന്ധിച്ച് വനിതകൾക്ക് ബോധവൽക്കരണ ക്ലാസ്സ് നഗരസഭ ഒരുക്കി നൽകിയിരുന്നു.

ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബുഷറ ലത്തീഫ് സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ്‌ അൻവർ എ വി, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം. ആർ. രാധാകൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി എന്നിവർ ആശംസകൾ അറിയിച്ചു.
താലൂക് ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീജ പി. കെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ നന്ദി പറഞ്ഞു.

Royal footwear

Comments are closed.