mehandi banner desktop
Chavakkad online

വേനൽ ചൂട് – അണ്ടത്തോട് തണ്ണീർ പന്തൽ ഒരുക്കി എ ഐ വൈ എഫ്

Ft

Jan oushadi

പുന്നയൂർക്കുളം: സംസ്ഥാനത്ത് വേനൽ കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തണ്ണീർ പന്തലുകൾ ആരംഭിച്ച് എ.ഐ.വൈ.എഫ്. ചുട്ടുപൊള്ളുന്ന വേനലിൽ സാന്ത്വനതിൻ്റെ കരങ്ങൾ എന്ന സന്ദേശം ഉയർത്തി എ.ഐ.വൈ.എഫ് സ്ഥാപിച്ച തണ്ണീർ പന്തലിൻ്റെ മേഖല ഉദ്ഘാടനം അണ്ടത്തോട് നടന്നു.

സി.പി.ഐ പുന്നയൂർക്കുളം ലോക്കൽ സെക്രട്ടറി പി. ടി പ്രവീൺ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.
എ ഐ വൈ എഫ് പുന്നയൂർക്കുളം മേഖല പ്രസിഡൻ്റ് സുഹൈബ് ചിന്നാലി അധ്യക്ഷത വഹിച്ചു. സി.പി.ഐ പുന്നയൂർക്കുളം മേഖലാ അസി. സെക്രട്ടറി ബൈജു, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ. എസ് ഭാസ്ക്കരൻ, പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ. കെ നിസാർ, സി പി ഐ ബ്രാഞ്ച് സെക്രട്ടറി മോഹനൻ എന്നിവർ സംസാരിച്ചു.

എ.ഐ.വൈ.എഫ് പുന്നയൂർക്കുളം മേഖല സെക്രട്ടറി ജിബി ജോസ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി അഷറഫ് ഹംസ നന്ദിയും പറഞ്ഞു.

Comments are closed.