mehandi new

ഡ്യുട്ടിക്കിടെ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത ചാവക്കാട് നഗരസഭ കണ്ടിജന്റ് ജീവനിക്കാരിക്ക്‌ സസ്പെൻഷൻ

fairy tale

ചാവക്കാട് : ഡ്യുട്ടിക്കിടെ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത ചാവക്കാട് നഗരസഭ കണ്ടിജന്റ് ജീവനിക്കാരി പി വി ഹീനയെ അന്വേഷണ വിധേയമായി സസ്പെൻഡ്‌ ചെയ്തു. നഗരസഭ ചെയ്യർപേഴ്സൺ ഷീജാ പ്രാശാന്തിന്റെ നിർദേശപ്രകാരം നഗരസഭ സെക്രട്ടറിയാണ് സസ്പെൻഡ്‌ ചെയ്തത്.

planet fashion

കേരള ധീവര സംരക്ഷണ സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന രഞ്ജിത്ത് ശ്രീനിവാസൻ രണ്ടാം ബലിദാന ദിന അനുസ്മരണ ചടങ്ങുകളുടെ ഭാഗമായി മണത്തല നടന്ന പരിപാടിയിലാണ് കണ്ടിനജന്റ് ജീവനിക്കാരിയായ പി വി ഹീന പങ്കെടുത്തത്. ഇന്നലെ ഡ്യൂട്ടിക്ക്‌ ഹാജരാവുകയും ജോലിയുടെ ഭാഗമായി മാലിന്യം നീക്കം ചെയ്യാൻ നഗരസഭയുടെ വാഹനത്തിൽ പോവുകയും ചെയ്ത ഹീന  സംഘപരിവാർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.

ഇവർ കണ്ടിജന്റ് ജീവനക്കാരുടെ യൂണിഫോമും ധരിച്ച് ചടങ്ങിൽ കൈകൂപ്പി നിൽക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. ജീവനക്കാർക്ക് മേലുള്ള മുനിസിപ്പൽ ആക്ട് അനുസരിച്ചാണ് നടപടി സ്വീചാരിച്ചിട്ടുള്ളത്.

Jan oushadi muthuvatur

Comments are closed.