mehandi new

വയനാദിനത്തിൽ ചാവക്കാട് നഗരസഭ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : വായനാദിനത്തിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ  വായനാദിനാചരണവും പി. എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. പ്രശസ്ത കവിയും, ശ്രീകൃഷ്ണ കോളേജ്  മലയാള വിഭാഗം  പ്രൊഫസറുമായ ഡോ. ബിജു ബാലകൃഷ്ണൻ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. നഗരസഭ  ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷാഹിന സലീം സ്വാഗതം ആശംസിച്ചു. മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ  എം.ആർ രാധാകൃഷ്ണൻ, ക്ലീൻ സിറ്റി മാനേജർ അഞ്ജു കെ തമ്പി,  നഗരസഭ ലൈബ്രറിയൻ യാസ്മിൻ കെ. കെ എന്നിവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊതുമരാമത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ.വി  നന്ദി പറഞ്ഞു. നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ അംഗങ്ങൾ, അംഗനവാടി പ്രവർത്തകർ,  മണത്തല സ്കൂൾ വായന ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ.  നഗരസഭ ജീവനക്കാർ എന്നിവർ  പങ്കെടുത്തു.

Macare 25 mar

Comments are closed.