mehandi new

ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ 400 വ്യാപാരികൾക്ക് കോവിഡ്ഷീൽഡ് വാക്സിൻ നാളെ

fairy tale

ചാവക്കാട് : നഗരസഭ പരിധിയിലെ നാനൂറോളം വ്യാപാരികൾക്ക് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ നാളെ കോവിഡ് വാക്‌സിൻ നൽകുന്നു. ജനങ്ങളുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നവരായതിനാൽ കേരള സർക്കാർ വ്യാപാരികളെ വാക്‌സിനേഷനുള്ള മുൻഗണനാ ലിസ്റ്റിൽ ഉൾപെടുത്തിയതനുസരിച്ചാണ് വാക്സിൻ നൽകുന്നത്.

planet fashion

ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾക്ക് ശനിയാഴ്ച കോവിഡ് പ്രതിരോധ വാക്‌സിൻ ആയ കോവിഷീൽഡിന്റെ ഒന്നാം ഡോസ് നൽകും. രജിസ്റ്റർ ചെയ്ത വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നതിനായി എസ്.എം.എസ് ലഭിച്ചവർ ബന്ധപ്പെട്ട രേഖകളും ഫോൺ നമ്പറും സഹിതം തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തണമെന്ന് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അറിയിച്ചു.

Macare 25 mar

Comments are closed.