mehandi banner desktop
Chavakkad online

ശരത്തിനു ചാവക്കാട് നഗരസഭയുടെ ആദരം

Ft

ചാവക്കാട് : സന്തോഷ്‌ ട്രോഫി കേരള ടീമിൽ ഇടംനേടിയ ചാവക്കാട് മടേക്കടവ് സ്വദേശി കെ.പി.ശരത്തിന് ചാവക്കാട് നഗരസഭയുടെ ആദരം.
മണത്തല മുല്ലത്തറയിൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ മടേക്കടവ് കിഴക്കൂട്ട് പ്രശാന്തിന്റെ മകനാണ് ശരത്.

Jan oushadi

നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് ശരത്തിനെ പൊന്നാടയണിയിച്ചു. വൈസ് ചെയർമാൻ കെ കെ മുബാറക്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന രണദിവെ, കൗസിലർമാരായ കെ പി രഞ്ചൻ, ഉമ്മു ഹുസൈൻ, കെ സി മണികണ്ഠൻ, ശരത്തിന്റെ പിതാവ് പ്രശാന്ത്, മാതാവ് സുബിത എന്നിവർ സന്നിഹിതരായി.

ഗോവയിൽ അടുത്ത ദിവസം നടക്കുന്ന നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ സന്തോഷ്‌ ട്രോഫി മത്സരങ്ങളിൽ കേരള ടീമിന്റെ ഡിഫന്റർ നിരയിലേക്കാണ് ശരത്തിനെ തിരഞ്ഞെടുത്തിട്ടുള്ളത്. കോഴിക്കോട് ഫുട്ബോൾ കേമ്പിലായിരുന്ന ശരത് ഇന്നലെ വൈകുന്നേരമാണ് ചാവക്കാട് മടേക്കടവിലെ വീട്ടിൽ എത്തിയത്.
അടുത്ത ദിവസം കേരള ടീമിനിപ്പം ഗോവയിലേക്ക് പുറപ്പെടും. തിങ്കളാഴ്ചയാണ് കേരളത്തിന്റെ ആദ്യ കളി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.