വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ചാവക്കാട് : സിവിൽ സർവീസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പാലയൂർ കാവതിയാട്ട് അമ്പലത്തിനു സമീപം താമസിക്കുന്ന കറുപ്പം വീട്ടിൽ ഏനു – ഫാസില ദമ്പതികളുടെ ഏക മകൻ നിഹാൽ (24) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം തിരുവനന്തപുരത്ത് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഡൽഹിയിൽ മറ്റൊരു കോഴ്സ് ചെയ്തു കൊണ്ടിരുന്ന നിഹാൽ ഏതാനും മാസങ്ങൾക്കു മുൻപാണ് സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് തിരുവനന്തപുരത്തേക്ക് വന്നത്.

ഓണം അവധിക്ക് വ്യാഴാഴ്ച്ച വീട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. കബറടക്കം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ഒരുമനയൂർ തൈക്കടവ് ജുമാമസ്ജിദ് കബർസ്ഥാനിൽ.

Comments are closed.