mehandi new

ചാവക്കാട് റെയ്ഡ് – നിരോധിത പ്ലാസ്‌റ്റിക് കെ കെ മാളിന് 10000 രൂപ പിഴ ജലസ്രോതസ്സിലേക്ക് മലിനജലം ഒഴുക്കിയ ഫ്ലാറ്റിനു 25000 രൂപ പിഴ

fairy tale

ചാവക്കാട് : തൃശൂർ ജില്ലാ എൻഫോഴ്സ്മെന്റ് ടീം നടത്തിയ പരിശോധനയിൽ വടക്കേ ബൈപാസിലെ കെ കെ മാളിൽ നിന്നും സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പതിനായിരം രൂപ പിഴ ചുമത്തി.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് ഉത്പന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട് ചാവക്കാട് നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്തിയത്.

planet fashion

ശുദ്ധജല സ്രോതസ്സിലേക്ക് ദ്രവമാലിന്യം ഒഴുക്കിയ ഫ്ലാറ്റ് ഉടമക്ക് 25000 രൂപ പിഴ ചുമത്തി. ചാവക്കാട് നഗരസഭ പതിനെട്ടാം വാർഡ് കോട്ടപ്പുറത്തുള്ള കോർട്ടേഴ്സിൽ നിന്നുമാണ് ജല സ്രോതസ്സിലേക്ക് മലിനജലം ഒഴുക്കുന്നത് കണ്ടെത്തിയത്.

ജില്ലാ എൻഫോഴ്സ്മെന്റ് ടീം ഓഫീസർ പി എൻ വിനോദ് കുമാർ, ശിചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ, പൊല്യൂഷൻ കൺട്രോൾ ബോർഡ് അസി എഞ്ചിനീയർ സുഷിത, ചാവക്കാട് നഗരസഭ സീനിയർ പബ്ലിക് ഹെൽത് ഓഫീസർ ആസിയ സി എം, ഒ എ സുരേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ പറഞ്ഞു.

Ma care dec ad

Comments are closed.