ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4 – 7 തീയതികളിൽ

ചാവക്കാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4, 5, 6, 7 തീയതികളിൽ എടക്കഴിയുർ സീതി സാഹിബ് സ്കൂളിൽ. സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനറും സ്കൂൾ പ്രിസിപ്പാലുമായ വി സജിത്ത് സ്വാഗതം ആശംസിച്ചു. ചാവക്കാട് എ ഇ ഒ വി ബി സിന്ധു സംഘാടനം സംബന്ധിച്ച വിശദീകരണം നൽകി. വിവിധ വകുപ്പ് കൺവീനർമാരെയും ചെയർമാൻമാരെയും സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് വീട്ടി പറമ്പിൽ, സ്കൂൾ മാനേജർ ആർ പി ബഷീർ എന്നിവർ സംസാരിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, അധ്യാപക സംഘടന പ്രതിനിധികൾ, പി ടി എ പ്രതിനിധികൾ, ജനപ്രതിനിധകൾ എന്നിവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ജോഷി നന്ദി പറഞ്ഞു.

Comments are closed.