mehandi new

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള – എൽ എഫ് സ്‌കൂളിന് ഓവറോൾ

fairy tale

പുന്നയൂർക്കുളം : സ്കൂൾ ശാസ്ത്രോത്സവം 2025, ചാവക്കാട് ഉപജില്ല ശാസ്ത്രമേളയിൽ എൽ എഫ് മമ്മിയൂരിന് ഓവറോൾ.  എൽ പി വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 148 പോയിന്റ് നേടി ഒന്നാമതെത്തി, ഹൈസ്‌കൂൾ വിഭാഗത്തിൽ എൽ. എഫ്. സി. ജി. എച്. എസ്. എസ്. മമ്മിയൂർ 359 പോയിന്റോട്കൂടി ചാമ്പ്യൻമാരായി, ഹയർ സെക്കണ്ടറി വിഭാഗത്തിൽ എൽ. എഫ്. സി. ജി. എച്. എസ്. എസ്. മമ്മിയൂർ 429 പോയിന്റ് നേടി ഓവറോൾ വിജയികളായി. യു പി വിഭാഗത്തിൽ 194 പോയിന്റ് നേടി സെന്റ് ഫ്രാൻസിസ് യു പി എസ് വൈലത്തൂർ വിജയികളായി. 

planet fashion

ഗവ എച്ച് എസ് എസ് കടിക്കാട്, ആർ ആർ എം യു പി എസ് പുന്നയൂർക്കുളം എന്നിവിടങ്ങളിൽ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ചാവക്കാട് സബ്ബ് ജില്ലാ ശാസ്ത്രമേള സമാപന സമ്മേളനം കടിക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഗുരുവായൂർ നഗര സഭാചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രൻ സമ്മാന വിതരണം ഉദ്ഘാടനം ചെയ്തു.  ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ ടി, ഗണിതശാസ്ത്ര മേളയിൽ ആകെ 261 ഇനങ്ങളിലായി 3620 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ പി എസ് സന്തോഷ് സ്വാഗതവും ഹെഡ്മാസ്റ്റർ പി എം ജയരാജ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ-കെ നിഷാർ, പി ടി എ പ്രസിഡൻ്റ് വി താ ജുദ്ധീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു ടീച്ചർ, എച്ച് എം ഫോറം പ്രസിഡൻ്റ് റോബിൻമാസ്റ്റർ , ആധ്യാപക കൂട്ടായ്മ ട്രഷറർ ഡെന്നി, സംഘടനാ പ്രതിനിധികളായ ലിജോ ജോർജ്ജ്, ദീപക് ഡൊമിനിക്, കാമിൽ, അഷ്കർ അറയ്ക്കൽ തുടങ്ങിയവർ സമാപനസമ്മേളനത്തിൽ പങ്കെടുത്തു.

ഫോട്ടോ : പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രൻ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ ചേർന്ന് സമ്മാന വിതരണം ഉദ്ഘാടനം ചെയ്യുന്നു

Comments are closed.