ചാവക്കാട് സബ്ജില്ലാ കായികോത്സവം നബിദിന ത്തിൽ – മുസ്ലിം വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
ചാവക്കാട് : ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ ഈ മാസം 25, 26, 28, 29, 30 തിയ്യതികളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവ ദിനങ്ങളിലൊന്ന് നബിദിനത്തിലായത്ത് മുസ്ലിം വിദ്യാർത്ഥികളെ പ്രത്സന്ധിയിലാക്കുന്നു. നബിദിനം ആഘോഷിക്കുന്ന സെപ്റ്റംബർ 28 വ്യാഴാഴ്‌ചയിലെ കായിക മത്സരങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. മുസ്ലിം വിദ്യാർഥികൾ ധാരാളമായി പഠിക്കുന്ന സ്‌കൂളുകൾ ഉൾക്കൊള്ളുന്ന മേഖലയാണ് ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല. നിരവധി മുസ്ലിം വിദ്യാർത്ഥികളാണ് സ്‌കൂൾ തല കായിക മത്സരങ്ങളിൽ നിന്നും ഉപജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
നബിദിനവുമായി ബന്ധപ്പെട്ടു സർക്കാർ അവധി പരിഗണിച്ച് സെപറ്റംബർ 27 ബുധനാഴ്ച കായികോത്സവത്തിനു അവധി നൽകിയിട്ടുണ്ട്. എന്നാൽ ചാന്ദ്രമാസ കലണ്ടർ പ്രകാരം നബിദിനം 28 നാണു കേരളത്തിൽ ആഘോഷിക്കുന്നത്, 27 ബുധനാഴ്ചയിലെ ലെ അവധി 28 നു വ്യാഴ്ച യിലേക്ക് മാറ്റിയാൽ മുസ്ലിം വിദ്യാർത്ഥികൾക്ക് നബിദിനാഘോഷങ്ങളിലും കായിക മത്സരങ്ങളിലും പങ്കെടുക്കാൻ കഴിയും.
നബിദിനമായ സെപ്റ്റംബർ 28 ലെ കായിക മത്സരം മറ്റൊരു തിയ്യതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട്
പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്നലാംകുന്ന് വിദ്യാഭ്യാസ മന്ത്രി, തൃശൂർ ഡി ഇ ഒ, ചാവക്കാട് എ ഡി ഇ ഒ എന്നിവർക്ക് പരാതിനൽകി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.
Comments are closed.