ചാവക്കാട് താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്‌സ് നജ്മത്ത് (38) നിര്യാതയായി

ചാവക്കാട് : താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്‌സ് നജ്മത്ത് (38) നിര്യാതയായി. ഹൃദയ സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിച്ച ഇവർക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ആരോഗ്യസ്‌ഥിതി മോശമായതിനെ തുടർന്ന് തൃശൂർ ദയാ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് മരണം.

വാടാനപ്പള്ളി നടുവിൽക്കരയിലാണ് താമസം. ഭർത്താവ് തിരുവത്ര ചെങ്കോട്ട സ്വദേശി റാഫി. ഏക മകൻ ഷഫീഖ് (12).

Comments are closed.