mehandi new

താങ്ങും തണലും – തൃശ്ശൂർ മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിലേക്ക് 10 വീൽ ചെയറുകൾ നൽകി

fairy tale

ചാവക്കാട് :  നാഷണൽ കേൻസർ ഡേയോടനുബന്ധിച്ച് ചാവക്കാട് താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ തൃശ്ശൂർ  ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗത്തിലേക്ക്  10 വീൽ ചെയറുകൾ നൽകി. വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഷഹന എം കാദർ വീൽചെയറുകൾ ഏറ്റുവാങ്ങി.  താങ്ങും തണലും  ട്രസ്റ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് സാലിഹ് കൊല്ലംകുഴി അധ്യക്ഷത  വഹിച്ചു. പരിപാടിക്ക് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഷഹന എം ഖാദർ, നഴ്സിംഗ് സൂപ്രണ്ട് ലിസി,  ആർഎംഒ ഡോക്ടർ നോനോം ചെല്ലപ്പൻ, ട്രസ്റ്റ് ഭാരവാഹികളായ ഷെജി വലിയകത്ത്, അബ്‌ദുള്ള തെരുവത്ത്,  ഡോക്ടർ മുഹമ്മദ്‌ ഷാഫി, അബ്ദുൽ കാദർ മുസ്ലിംവീട്ടിൽ,  ഡോക്ടർ നാദിർ അബ്ദുൽ റസാക്ക്, റെജിൻ മുജീബ്, സിയാദ് മണത്തല, ഷിഹാബ് മണത്തല, ഷിഹാബ് ചീനപ്പുള്ളി,  ഷെരീഫ് ചോലക്കുണ്ടിൽ. നാസർ പറമ്പൻസ്, എന്നിവർ നേതൃത്വം നൽകി.

planet fashion

 തൃശ്ശൂർ  മെഡിക്കൽ കോളജിലെ  ക്യാൻസർ വാർഡിലെ കിടപ്പു രോഗികൾക്ക്  എല്ലാ ദിവസവും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കം കുറിച്ചു.

 താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കഞ്ഞി വിതരണവും അഞ്ചുവർഷമായി ആരാരുമില്ലാത്ത കിടപ്പു രോഗികൾക്ക് ഭക്ഷണവും നൽകി വരുന്നുണ്ട്. ചാവക്കാട് നഗരസഭയിലെ അതി ദാരിദ്രരായ കുടുംബങ്ങൾക്ക് ഒരു വർഷമായി പെൻഷനും നൽകുന്നുണ്ട്.

Ma care dec ad

Comments are closed.