നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ രൂപീകരിക്കുന്നു

റിയാദ് : “നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് ” സൗദി അറബ്യയിൽ രൂപീകരിക്കുന്നു. സൗദിയിലുള്ള എല്ലാ ചാവക്കാട്ടുകാരെയും കൂട്ടിച്ചേർത്തു കൊണ്ടാണ് കൂട്ടായ്മക്ക് രൂപം നൽകുന്നതെന്നും ചാവക്കാട് പ്രദേശത്തെ സാമൂഹിക ജീവകാരുണ്യ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ഉദ്ദേശിക്കുന്നതെന്നും സംഘടകർ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് റിയാദിൽ നടന്ന യോഗത്തിൽ ഷാജഹാൻ ചാവക്കാട് അധ്യക്ഷത വഹിച്ചു. ആരിഫ് വൈശ്യം വീട്ടിൽ സ്വാഗതവും, ഷാഹിദ് അറക്കൽ നന്ദിയും പറഞ്ഞു.
മുഹമ്മദ് സാലിഹ് പാവറട്ടി, നസീർ എ. എം പാലയൂർ, ഫാറൂഖ് കെ പി കുഴിങ്ങര, ഹക്കീം മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് അംഗമാകാൻ താഴെ കാണുന്ന നമ്പറുകളിൽ സൗദിയിലുള്ളവർ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ഷാജഹാൻ ചാവക്കാട് : 0539404355
ആരിഫ് വൈശ്യം വീട്ടിൽ പാലയൂർ : 0505789270
ഷാഹിദ് അറക്കൽ കറുകമാട് : 0551577163
യൂനുസ് പടുങ്ങൽ ഒരുമനയൂർ : 0502547781
പ്രകാശ് താമരയൂർ : 0532989290

Comments are closed.